ട്രെയിൻ സർവീസ്

ഇന്ത്യൻ റെയിൽവേ ട്രെയിൻ സർവീസ്
ട്രെയിന്‍ സമയം മാത്രമല്ല ബുക്കിങ് സ്റ്റാറ്റസ്, ടൈംടേബിൾ, യാത്രാ നിരക്ക് എന്നിവയെല്ലാം എസ്എംഎസ് വഴി അറിയാം. ഈ സേവനം ലഭ്യമാകാൻ 139 എന്ന നമ്പറിലേക്കാണ് എസ്എംഎസ് ‌ അയക്കേണ്ടത്‌.

ഇപ്പോൾ ട്രെയിന്‍ എവിടെ എത്തി 

ട്രെയിന്‍ എവിടെ എത്തി എന്നറിയാന്‍ സ്പോട്ട്‌ എന്ന്‌ ടൈപ്പ്‌ ചെയ്ത്‌ സ്പേസ്‌ ഇട്ടതിനു ശേഷം ട്രെയിന്‍ നമ്പര്‍ ടൈപ്പ്‌ ചെയ്ത്‌ എസ്‌എംഎസ്‌ അയയ്ക്കുക. SPOT 12616.

ട്രെയിന്‍ വരവും പോക്കും

ഒരു സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതും പോകുന്നതും അറിയാന്‍ എഡി എന്ന്‌ ടൈപ്പ്‌ ചെയ്ത്‌ ശേഷം സ്പേസ്‌ വിടുക. പിന്നെ ട്രെയിന്‍ നമ്പര്‍ ടൈപ്പ്‌ ചെയ്യുക. വീണ്ടും സ്പേസ്‌ ഇട്ടതിനു ശേഷം സ്‌റ്റേഷന്‍ എസ്.ടി.ഡി കോഡ്‌ ടൈപ്പ്‌ ചെയ്യുക. AD 12712 0487

സീറ്റ്‌ ലഭ്യത

ട്രെയിന്‍ എന്ന്‌ ടൈപ്പ്‌ ചെയ്തതിനു ശേഷം സ്പേസ്‌ ഇടുക. പിന്നെ യാത്ര പോവേണ്ട തീയതി ടൈപ്പ്‌ ചെയ്യുക. സ്പേസ്‌ വിട്ടതിനു ശേഷം യാത്ര പുറപ്പെടേണ്ട സ്റ്റേഷന്റെ എസ്.ടി.ഡി കോഡ്‌, വീണ്ടും സ്പേസ്‌ ഇടുക. എത്തിച്ചേരേണ്ട സ്റ്റേഷന്റെ എസ്.ടി.ഡി കോഡ് ടൈപ്പ്‌ ചെയ്യുക. സ്പേസ്‌ ഇട്ടതിനു ശേഷം ഏത്‌ ക്ലാസിലുള്ള ടിക്കറ്റാണോ വേണ്ടത്‌ ആ ക്ലാസ്‌ ടൈപ്പ്‌ ചെയ്യുക. അതിനു ശേഷം ക്വോട്ട ടൈപ്പ്‌ ചെയ്യുക. ജനറല്‍ ക്വോട്ടയ്ക്ക്‌ G എന്നാണ്‌ ടൈപ്പ്‌ ചെയ്യേണ്ടത്‌. തൃശൂരില്‍ നിന്ന്‌ എറണാകുളത്തേക്ക്‌ ജൂണ്‍ 15നു ജനറല്‍ തേഡ്‌ എസിയില്‍ സീറ്റ്‌ ലഭ്യത അറിയാന്‍ ടൈപ്പ്‌ ചെയ്യുന്ന വിധം ഉദാഹരണമായി നോക്കാം.

TRAIN TRAIN NUMBER 150614 0487 0484 3A ജി

ബുക്കിങ്‌ സ്റ്റാറ്റസ് അറിയാന്‍

റിസര്‍വ്‌ ചെയ്ത ടിക്കറ്റില്‍ പിഎന്‍ആര്‍ നമ്പര്‍ ഉണ്ട്‌. മെസേജ്‌ അയക്കേണ്ട ഫോര്‍മാറ്റ്‌: പിഎന്‍ആര്‍ എന്ന്‌ ടൈപ്പ്‌ ചെയ്തതിനുശേഷം ഒരു സ്പേസ്‌ വിടുക. പിന്നെ ടിക്കറ്റിലെ പത്തക്ക പിഎന്‍ആര്‍ നമ്പര്‍ ടൈപ്പ്‌ ചെയ്യുക. അതിനുശേഷം എസ്‌എംഎസ്‌ അയയ്ക്കുക.

PNR 8148589658.

യാത്രാ നിരക്ക് അറിയാൻ

ഫെയര്‍ എന്ന്‌ ടൈപ്പ്‌ ചെയ്തതിനു ശേഷം സ്പേസ്‌ ഇടുക. ട്രെയിന്‍ നമ്പറിനു ശേഷം സ്പേസ്‌. യാത്രാ തീയതി ടൈപ്പ്‌ ചെയ്തു കഴിഞ്ഞും ' സ്പേസ്‌, യാത്ര പുറപ്പെടുന്ന സ്റ്റേഷന്റെ എസ്.ടി.ഡി‌, സ്പേസ്‌, പിന്നെ എത്തിച്ചേരണ്ട സ്റ്റേഷന്റെ എസ്.ടി.ഡി കോഡ്‌, ഏത്‌ ക്ലാസ്‌, സ്പേസ്‌, പിന്നെ, ഏത്‌ ക്വോട്ട. ജൂണ്‍ ഒന്നാം തിയതി സെക്കന്‍ഡ്‌ എസി ജനറല്‍ ക്വോട്ടയില്‍ തൃശൂരില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ യാത്രാ അന്വേഷിക്കുന്ന ആള്‍ അയയ്ക്കുന്ന മെസേജ്‌ ഉദാഹരണമായി നോക്കാം.

FARE TRAIN NUMBER 010614 0487 0471 2A, G

റെയില്‍വേ വിവരങ്ങള്‍ക്ക്‌

റെയില്‍വേ വിവരങ്ങളുടെ സഹായം ലഭിക്കാനുള്ള കോഡുകള്‍ എല്ലാം ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഒരു എളുപ്പവഴിയുണ്ട്. ഹെൽപ് എന്നോ റയിൽ എന്നോ 139 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക. സേവനങ്ങൾ ലഭ്യമാക്കുന്ന ഫോർമാറ്റുകൾ മറുപടി സന്ദേശമായി ലഭിക്കും. മെസേജ് ഒന്നിന് മൂന്ന് രൂപയാണ് നിരക്ക്.

ട്രെയിൻ ടിക്കറ്റ്‌ ക്യാ൯സല്‍ ചെയ്യുന്നതിലെ മാറ്റങ്ങൾ 

ഓണ്‍ലൈനായി ഐആര്‍സിടിസി വഴി ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താലോ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റ്‌ വെയിറ്റിങ്ങോ ആണെങ്കില്‍ ടിക്കറ്റ്‌ തുക അകൗണ്ടില്‍ തിരികെ എത്തും. ഇന്റര്‍നെറ്റ്‌ ഹാന്‍ഡിലിങ്ങ്‌ ചാര്‍ജ്‌ ഈടാക്കിയതിന്‌ ശേഷമുള്ള തുകയാകും ലഭിക്കുക.

ആർഎസിയോ വെയ്റ്റിംഗ് ലിസ്‌റ്റോ ആയ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുമ്പോൾ തിരികെ ലഭിക്കുന്ന മിനിമം തുക ഇതാ. റിസര്‍വ്‌ ചെയ്യാത്ത സെക്കന്‍ഡ്‌ ക്ലാസ്‌ ടിക്കറ്റുകള്‍ക്ക്‌ 30 രൂപ ലഭിക്കും. ട്രെയിന്‍ പുറപ്പെടുന്നതിന്‌ 48 മണിക്കൂറിനും 12 മണിക്കൂറിനുമിടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ എടുത്ത ടിക്കറ്റിന്റെ 25 ശതമാനം തുക ഒഴികെ ബാക്കി ലഭിക്കും. ട്രെയിന്‍ പുറപ്പെടുന്നതിന്‌ 12 മണിക്കൂറിനും നാല്‌ മണിക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ ടിക്കറ്റിന്റെ അന്‍പത്‌ ശതമാനം ഒഴികെ ബാക്കി ലഭിക്കും. ഈ സമയം കഴിഞ്ഞ്‌ ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക്‌ തുക തിരികെ ലഭിക്കുകയില്ല.