തിരുവനന്തപുരം വിനോദ സഞ്ചാര കേന്ദ്രങ്ങൾ

തിരുവനന്തപുരം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ
■ മ്യൂസിയം

നേപ്പിയര്‍ മ്യൂസിയം, ചരിത്ര മ്യൂസിയം, രാജഭരണകാലത്തെ ആഭരണങ്ങള്‍, രഥം എന്നിവയ്ക്കു പുറമെ പുരാതന ശില്‍പങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയും ഇവിടെയുണ്ട്‌.

വേളി ടൂറിസ്റ്റ്‌ വില്ലേജ്‌

നഗരത്തിലെ പ്രധാന പിക്നിക് സ്പോട്ട്‌, കായല്‍, കടല്‍ സംഗമസ്ഥാനം, ബോട്ടിങ്‌ സൗകര്യം, പാര്‍ക്ക്‌, ഫ്ലോട്ടിങ്‌ പാലം എന്നിവയുണ്ട്‌. നഗരത്തില്‍ നിന്നു 12 കിലോമീറ്റര്‍ അകലെയാണു വേളി.

കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം

സംസ്ഥാനത്തെ പ്രധാന ആന പുനരധിവാസ കേന്ദ്രം കോട്ടൂര്‍ കാപ്പുകാട്‌ സ്ഥിതിചെയ്യുന്നു. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിനോട്‌ ചേര്‍ന്ന പ്രദേശത്താണ്‌. ആനത്താവളം, സഞ്ചാരികള്‍ക്ക്‌ ആന സവാരിക്കുള്ള സൗകര്യവും ഇവിടെ ലഭ്യം.സഞ്ചാരികള്‍ക്ക്‌ താമസത്തിനുള്ള പ്രത്യേക കോട്ടേജുകള്‍ ലഭ്യം. വനംവകുപ്പിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക്‌ ചെയ്യണമെന്ന്‌ മാത്രം. ഭക്ഷണം ഇക്കോ ഡവലപ്മെന്റ്‌ കമ്മിറ്റി പ്രവര്‍ത്തകര്‍ നല്‍കും.

പൊൻമുടി

നഗരത്തില്‍ നിന്ന്‌ 61 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ റിസോര്‍ട്ട്‌, സമുദ്രനിരപ്പില്‍ നിന്നു 915 മീറ്റര്‍ ഉയരത്തിലുള്ള പൊന്‍മുടിയില്‍ അരുവികള്‍, അപൂര്‍വ സസ്യങ്ങള്‍ എന്നിവയുണ്ട്‌ ട്രെക്കിങ്‌ സൗകര്യം, മാനുകള്‍ക്കായി പാര്‍ക്ക്‌ എന്നിവയ്ക്കു പുറമെ കല്ലാര്‍ അരുവി പ്രധാന ആകർഷണമാണ്.

ശ്രീ ചിത്ര ആർട്ട് ഗാലറി

രാജാരവിവര്‍മ, റോറിച്ച്‌, സ്വത്ലോവ എന്നിവരുടെ പ്രശസ്ത ചിത്രങ്ങള്‍, രജ്പുത്‌, മുഗള്‍, തഞ്ചാവൂര്‍ ശൈലിയിലുള്ള ചിത്രങ്ങള്‍ക്കു പുറമെ ചൈന, ജപ്പാന്‍, ടിബറ്റ്‌, ബാലി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രശസ്ത ചിത്രങ്ങളും ഗാലറിയിലുണ്ട്‌.

കോവളം

നഗരത്തില്‍ നിന്നു 16 കിലോമീറ്റര്‍ അകലെയുള്ള കടല്‍ത്തീരം. എപ്പോഴും സഞ്ചാരികളുടെ തിരക്കനുഭവപ്പെടുന്ന രാജ്യാന്തര പ്രശസ്തിയുള്ള കടല്‍ത്തീരമാണു കോവളം. വിശാലമായ മൂന്ന് കടല്‍ത്തീരങ്ങള്‍, ശാന്തമായ തിരമാലകള്‍, ലൈറ്റ്‌ ഹൗസ്‌ എന്നിവ പ്രത്യേകത.

മൃഗശാല

വന്യമൃഗങ്ങളും വിശാലമായ തടാകവുമുള്ള ഇന്ത്യയിലെ പ്രശസ്ത കാഴ്ചബംഗ്ലാവാണിത്‌.

ആക്കുളം ബോട്ട് ക്ലബ്

വിശാലമായ ആക്കുളം കായലില്‍ ബോട്ടിങ്‌ സൗകര്യം, സ്വിമ്മിങ്‌ പൂള്‍, സംഗീതജലധാര, കുട്ടികളുടെ പാര്‍ക്ക്‌. നഗരത്തിലെ തിരക്കുകളില്‍ നിന്ന്‌ ഒന്‍പതു കിലോമീറ്റര്‍ അകലെ പ്രശാന്തസുന്ദരമായ ടൂറിസ്റ്റ്‌ വില്ലേജ്‌.

■ കുതിരമാളിക (പുത്തന്‍മാളിക) മ്യൂസിയം 

മനോഹരമായ കൊത്തുപണികളോടുകൂടി തിരുവിതാംകൂര്‍ ശൈലിയില്‍ സ്വാതിതിരുനാള്‍ മഹാരാജാവ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പണികഴിപ്പിച്ച കൊട്ടാരം. ഇപ്പോള്‍ രാജകുടുംബത്തിലെയും രാജഭരണകാലത്തെയും അമുല്യവസ്തുക്കളും, ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം.

മങ്കയം ഇക്കോ ടൂറിസം

വനം വകുപ്പ്‌ ടൂറിസം. പൊന്‍മുടി അടിവാരത്തിലെ കാട്ടരുവികള്‍ സംഗമിക്കുന്ന വെള്ളച്ചാട്ടങ്ങളാല്‍ മനോഹരം. പ്രകൃതിരമണീയം. തിരുവനന്തപുരത്തു നിന്ന്‌ നെടുമങ്ങാട് - പാലോട്‌ - പെരിങ്ങമ്മല വഴി 40 കി.മി.

അരിപ്പ ഇക്കോ ടുറിസം

വനം വകുപ്പ്‌ ടൂറിസം. അരിപ്പ സ്റ്റേറ്റ്‌ ഫോറസ്റ്റ്‌ സ്‌കൂളിനുള്ളിലെ പ്രകൃതിരമണീയ സ്ഥലം. ട്രെക്കിങ്‌ പ്രധാന വിനോദം. രാത്രികാലങ്ങളില്‍ തങ്ങാന്‍ കാനന മധ്യേ നിശാകൂടാരങ്ങള്‍. തിരുവനന്തപുരത്തു നിന്ന്‌ നെടുമങ്ങാട്‌ - പാലോട്‌ - മടത്തറ - വഴി 51 കിലോമീറ്റര്‍ അകലം.

നെയ്യാർ ഡാം

32 കിലോമീറ്റര്‍ അകലെയുള്ള ഡാം. റിസര്‍വോയറിലൂടെ ബോട്ടിങ്‌ സൗകര്യം. ലയണ്‍ സഫാരി പാര്‍ക്ക്‌, ചീങ്കണ്ണി പാര്‍ക്ക്‌, മാനുകള്‍ക്കുള്ള പാര്‍ക്ക്‌, ഡാമിലെ വാച്ച്‌ ടവര്‍ എന്നിവ പിക്നിക് കേന്ദ്രത്തിന്റെ മാറ്റ്‌ കൂട്ടുന്നു.

നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം

പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള നാണയപഠന കേന്ദ്രം ജനകീയ വിജ്ഞാന നാടന്‍ കലാ ദൃശ്യമന്ദിരം.

ശാസ്താംപാറ

ഗ്രാമീണ ടൂറിസം കേന്ദ്രം.വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡില്‍ സ്ഥിതി ചെയുന്നു. ഉയരം കൂടിയ വിശാലമായ പാറക്കെട്ടുകള്‍. നഗരം, അഗസ്ത്യമലനിരകള്‍, ഗ്രാമീണ പ്രദേശങ്ങൾ എന്നിവ ഒരേസമയം ആസ്വദിക്കാമെന്നത് പ്രത്യേകത. തണുത്ത കാറ്റേറ്റ്‌ ഉദയവും അസ്തമയവും വീക്ഷിക്കാമെന്നത്‌ ആകര്‍ഷണീയം. നഗരത്തില്‍ നിന്നും 16 കി.മീ അകലെ.

ശംഖുമുഖം കടല്‍ത്തിരം

എട്ടു കിലോമീറ്റര്‍ അകലെ എയര്‍പോര്‍ട്ടിനു സമീപമുള്ള കടല്‍ത്തീരം. ഇന്‍ഡോര്‍ റിക്രിയേഷന്‍ ക്ലബ്‌, നക്ഷത്ര ആകൃതിയിലുള്ള ഹോട്ടല്‍, കുട്ടികളുടെ ട്രാഫിക്‌ പരിശീലന പാര്‍ക്ക്‌ എന്നിവ ആകര്‍ഷണം.

കല്ലാർ മീന്‍മുട്ടി വെള്ളച്ചാട്ടം

കല്ലാര്‍ പാലത്തിനു സമീപത്തു നിന്നും രണ്ടു കിലോ മീറ്റര്‍ അകലെയുള്ള മനോഹരമായ വെള്ളച്ചാട്ടം. വനം വകുപ്പിന്റെ നിയന്ത്രണത്തിലാണു വെള്ളച്ചാട്ടം. തിരുവനന്തപുരത്തു നിന്നും പൊന്മുടി റൂട്ടില്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

ഗോള്‍ഡന്‍ വാലി വെള്ളച്ചാട്ടം, കല്ലാര്‍

കല്ലാര്‍ ചെക്‌ പോസ്റ്റിനു തൊട്ടുസമീപമാണ്‌ ഈ വെള്ളച്ചാട്ടം. പൊന്മുടി വന സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലാണു വെള്ളച്ചാട്ടം. തിരുവനന്തപുരത്തു നിന്നും പൊന്മുടി റൂട്ടില്‍ 42 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

വാഴ്വാംതോല്‍ വെള്ളച്ചാട്ടം, ബോണക്കാട്‌

തോടയാര്‍ കാണിത്തടം ചെക്ക്‌ പോസ്റ്റിനു സമീപം കാല്‍നടയായി നാല് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ വാഴ്വാംതോലിലെത്താം. തിരുവനന്തപുരത്തു നിന്നും ബോണക്കാട്‌ റൂട്ടില്‍ 42 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം,

■ വിനോബനികേതന്‍ ആശ്രമം ആന്‍ഡ്‌ മ്യൂസിയം, മലയടി

ചരിത്ര പ്രസിദ്ധമായ ആശ്രമവും മ്യൂസിയവും. മഹാത്മ ഗാന്ധിയെ ആചാര്യ വിനോബഭാവെ സന്ദര്‍ശിച്ചതുള്‍പ്പെടെ അനവധി ചിത്രങ്ങള്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ഗാന്ധിജിയും വിനോബഭാവെയും ഉപയോഗിച്ച സാധനങ്ങള്‍ ഇവിടെയുണ്ട്‌. തിരുവനന്തപുരത്തു നിന്നും 38 കി.മീ. സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

പൂവാര്‍

നെയ്യാര്‍ കടലിലേക്ക്‌ സംഗമിക്കുന്ന പ്രദേശം. കുടുംബ സമേതമുള്ള ജലയാത്രക്ക് പേരുകേട്ടതാണ്‌. റിസോര്‍ട്ടുകളും പ്രസിദ്ധം.

പൊഴിക്കര

പേരു പോലെ നെയ്യാറും കടലും സംഗമിക്കുന്ന പ്രദേശം. സ്വദേശികളും വിദേശികളുമായ ഒട്ടേറെ പേര്‍ ഇവിടെ എത്തുന്നുണ്ട്‌. പ്രകൃതി രമണീയമായ പ്രദേശം. കുടുംബ സമേതം ജലയാത്രയ്ക്കും സൗകര്യമുണ്ട്‌.

തീർത്ഥാടന കേന്ദ്രങ്ങൾ

പത്മനാഭസ്വാമി ക്ഷേത്രം 

ഇന്ത്യയിലെ പ്രധാന വൈഷ്ണവ ക്ഷ്രേതങ്ങളിലൊന്ന്‌. ഏഴു നില ഗോപുരമുള്ള ക്ഷേത്രത്തില്‍ ആദി ദ്രാവിഡ ശൈലിയിലെ കരിങ്കല്‍ കൊത്തുപണികളും ചുമര്‍ചിത്രങ്ങളുമുണ്ട്‌. ഹിന്ദുക്കള്‍ക്കു മാത്രം പ്രവേശനം,

തെക്കന്‍കുരിശുമല തീര്‍ഥാടനകേന്ദ്രം:

രാജ്യാന്തര പ്രസിദ്ധി നേടിയിട്ടുള്ള തീര്‍ഥാടന കേന്ദ്രമാണ്‌. ഓശാന ഞായറിനു തൊട്ടുമുന്‍പുള്ള ഞായറാഴ്ചയാണ്‌ പ്രധാന തീര്‍ഥാടനദിനം. അഞ്ചുനാള്‍ നീളുന്ന തീര്‍ഥാടനത്തിന്റെ സമാപനവും അന്നാണ്‌. പെസഹാവ്യാഴം, ദുഃഖവെള്ളി ദിനങ്ങളിലും തീര്‍ഥാടനം ഉണ്ടായിരിക്കും. സമുദ്രനിരപ്പില്‍നിന്നും 3000 അടി മുകളില്‍ സഹ്യപർവത മലനിരകളിലുള്‍പ്പെട്ട കൂനിച്ചി കൊണ്ടകെട്ടി മലനിരകളുടെ നെറുകയിലാണ്‌ പ്രധാനകുരിശ്‌ സ്ഥിതിചെയ്യുന്നത്‌. വെള്ളറടയില്‍നിന്നും 4.2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലയടിവാരത്തെ സംഗമവേദിയിലെത്താം.

കാളിമല തീര്‍ഥാടനകേന്ദ്രം:

സമുദ്രനിരപ്പില്‍നിന്നും 3000അടി ഉയരത്തില്‍ വരമ്പതി മലമുകളിലാണ് കാളിമല ദുര്‍ഗാഭഗവതിക്ഷേത്രം. ധര്‍മ്മശാസ്താ ക്ഷേത്രവും മലമുകളിലുണ്ട്. മേടമാസത്തിലെ പൗര്‍ണമിനാളില്‍ നടക്കുന്ന ചിത്രാപൗര്‍ണമി പൊങ്കാലയോടനുബന്ധിച്ചാണ്‌ ഏഴുനാള്‍ നീളുന്ന തീര്‍ഥാടനം. ചിത്രാ പൗര്‍ണമി പൊങ്കാല നാളില്‍ രാത്രി നടക്കുന്ന കാളിയൂട്ടോടെ വാര്‍ഷികതീര്‍ഥാടനം സമാപിക്കും.

കന്യാകുമാരി ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍

■ കന്യാകുമാരി ഭഗവതി അമ്മന്‍ ക്ഷേത്രം.

■ വിവേകാനന്ദപാറ,തിരുവള്ളുവര്‍ പ്രതിമ - സന്ദര്‍ശനസമയം രാവിലെ 8 മുതല്‍ വൈകിട്ട്‌ 4 വരെ.

■ വിവേകാനന്ദസ്മാരകം

■ പൂംപുകാര്‍ ഷിപ്പിംഗ്‌ കോര്‍പ്പറേഷന്‍

■ വട്ടക്കോട്ട - കന്യാകുമാരിയില്‍ നിന്നും 6 കി.മീ.

■ ഉദയഗിരിക്കോട്ട - തക്കലയ്ക്കും

■ കുമാരകോവിലിനുമിടയ്ക്ക്‌ പുലിയൂര്‍ക്കുറിച്ചിക്കു സമീപം.

■ തൃപ്പരപ്പ്‌ വെള്ളച്ചാട്ടം, ചിതറാല്‍ മലകോവില്‍, പേച്ചിപ്പാറ, പെരുഞ്ചാണി അണക്കെട്ടുകള്‍, മാത്തൂര്‍ത്തൊട്ടിപ്പാലം.

■ പത്മനാഭപുരം പാലസ്‌- സന്ദര്‍ശനസമയം രാവിലെ 9 മുതല്‍ - പകല്‍ 1 വരെ തുടർന്ന് 2 മുതല്‍ വൈകിട്ട്‌ 4.30വരെ. തിങ്കൾ അവധി.

കന്യാകുമാരി ജില്ലയിലെ പ്രധാന തിര്‍ഥാടനകേന്ദ്രങ്ങള്‍

■ കന്യാകുമാരി ഭഗവതിഅമ്മന്‍ക്ഷേത്രം

■ ശുചീന്ദ്രം സ്ഥാണുമാലയക്ഷേത്രം

■ നാഗര്‍കോവില്‍ നാഗരാജക്ഷേത്രം

■ മണ്ടയ്ക്കാട്‌ ഭഗവതി അമ്മന്‍ക്ഷേത്രം

■ വേളിമല കുമാരകോവില്‍

■ തിരുവട്ടാര്‍ ആദികേശവപെരുമാള്‍ ക്ഷേത്രം

■ കൊല്ലങ്കോട്‌ ഭദ്രകാളി ക്ഷ്രേതേം

■ ചതയപൂജ സംഘം ട്രസ്റ്റ്‌. ശ്രീനാരായണഗുരു ധര്‍മ്മമഠം, മരുത്വാമല, പൊറ്റയടി, കന്യാകുമാരി

■ സെന്റ്‌ സേവ്യേഴ്‌സ്‌ ദേവാലയം,കോട്ടാര്‍,നാഗര്‍കോവില്‍

■ തിരുവിതാംകോട്  അരപ്പള്ളി

■ ഷെയ്ക്ക്‌ പീര്‍മുഹമ്മദ്‌ സാഹിബ്‌ ഒലിയുല്ലാ ദര്‍ഗ, തക്കല