Skip to main content

Posts

Showing posts from April, 2021

Calendula Flower in Malayalam

Calendula Flower Meaning in Malayalam -  കാട്ടുസൂര്യകാന്തി (C alendula Officinalis ) കാട്ടിലും അതിനോടു ചേര്‍ന്ന പ്രദേശങ്ങളിലും വളരുന്ന ഒരു പൂച്ചെടിയാണിത്‌. മലമ്പ്രദേശത്താണ്‌ സാധാരണയായി ഇതു വളരുന്നത്‌. കാണാന്‍ ഭംഗിയുള്ള പൂക്കളാണ്‌ ഇവയുടെ സവിശേഷത. ഒറ്റനോട്ടത്തില്‍ നാട്ടിലെ സൂര്യകാന്തിയെക്കാള്‍ ഉയരത്തിലാണ്‌ കാട്ടുസൂര്യകാന്തി വളരുന്നത്‌. ഏതാണ്ട്‌ അഞ്ച്‌-ആറ്‌ അടിയോളം ഉയരമുണ്ടാവും. ഇലകളും വലുതാണ്‌. നനവാര്‍ന്ന മണ്ണിലാണ്‌ ഈ ചെടി നന്നായി വളരുന്നത്‌. ആകര്‍ഷകമായ മഞ്ഞനിറത്തിലുഉള പൂക്കള്‍ വലിപ്പമുള്ളവയാണ്‌. തണ്ടിന്റെ അഗ്രഭാഗത്താണ്‌ പൂക്കളുണ്ടാകുന്നത്‌. ധാരാളം പൂക്കള്‍ ഒന്നിച്ച്‌ വിരിഞ്ഞുനില്‍ക്കുന്നത്‌ മനോഹരമായ കാഴ്ചയാണ്‌. പൂക്കള്‍ക്ക്‌ നല്ല ഭംഗിയുണ്ടെങ്കിലും സുഗന്ധമില്ല. വേനല്‍ക്കാലത്താണ്‌ സാധാരണ പുക്കുന്നതെങ്കിലും എല്ലാക്കാലത്തും പൂവ്‌ ഉണ്ടാകാറുണ്ട്‌. വയനാടന്‍മലകളിലാണ്‌ ഇവ ധാരാളമായി കാണപ്പെടുന്നത്‌. തണുപ്പുള്ള പ്രദേശങ്ങളില്‍ ഈ ചെടി നന്നായി വളരാറുണ്ട്‌. ചിലര്‍ ഈ ചെടി വീട്ടിലും മറ്റും നട്ടു വളര്‍ത്തുന്നുണ്ട്‌. ശാസ്ത്രനാമം: കലേന്‍റുല ഓക്സിയാന്തസ്.

Palash Flower Meaning in Malayalam

Palash Flower (Butea Monosperma) Meaning in Malayalam -  പ്ലാശ് 'ഫ്ളയിം ഓഫ്‌ ദി ഫോറസ്റ്റ്‌' പ്ലാശിന്റെ ഈ വിളിപ്പേരില്‍ നിന്നു തന്നെ ഈ കാട്ടുമരത്തിന്റെ പൂക്കളുടെ പ്രത്യേകത വ്യക്തമാകും. തീ ജ്വാല പോലെ മനോഹരമായ പ്ലാശിൻക്കള്‍ മനോഹര കാഴ്ചയാണ്. കേരളത്തിലെ കിഴക്കന്‍ മലകളിലെ കാടുകളില്‍ പ്ലാശ്‌ ധാരാളമായി കാണപ്പെടുന്നു. ഇതൊരു ഇടത്തരം മരമാണ്‌. ഇല പൊഴിക്കുന്ന മരമായതിനാല്‍ ഇല പൊഴിഞ്ഞ കമ്പുകളിലാണ്‌ പൂക്കൾ ഉണ്ടാകുന്നത്‌. ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുളള മാസങ്ങളാണ്‌ ഇതിന്റെ പൂക്കാലം. മിക്ക ചെടികളുടെ പൂക്കളുടെയും ഇതളുകള്‍ ഒരേ തരത്തിലുള്ളവയായിരിക്കും. എന്നാല്‍ പ്ലാശിന്‍റെ അഞ്ച് ഇതളുകളും മൂന്നു തരത്തിലുള്ളവയാണ്‌. വരള്‍ച്ചയും കടുത്ത തണുപ്പും കുറച്ചെല്ലാം സഹിക്കുന്ന ഈ മരം നാട്ടിൽ അപൂര്‍വമാണ്‌. പ്ലാശിന്റെ പുവില്‍നിന്ന്‌ ഒരുതരം ചായം എടുക്കുന്നുണ്ട്‌. തുണികള്‍ക്ക്‌ മഞ്ഞനിറം കൊടുക്കാന്‍ ഇത്‌ ഉപയോഗിക്കുന്നു. ഇതൊരു ഔഷധസസ്യം കൂടിയാണ്‌. യാഗഹോമങ്ങള്‍ക്ക്‌ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ചമത, പ്ലാശിന്റെ ചെറുചില്ലകളാണ്‌. ശാസ്ത്രനാമം: ബ്യൂട്ടിയ മോണോസ്പെര്‍മ.

Clerodendrum Paniculatum Meaning in Malayalam

Clerodendrum Paniculatum Meaning in Malayalam -  കൃഷ്ണകിരീടം (Krishnakireedam) പേരു കൃഷ്ണകിരിടമെന്നാണെങ്കിലും ഈ ചെടിക്ക്‌ ശ്രീകൃഷ്ണനുമായി യാതൊരു ബന്ധവുമില്ല, എന്നാല്‍ കിരീടവുമായി ബന്ധമുണ്ടുതാനും. ഒറ്റനോട്ടത്തില്‍ അതു മനസ്സിലാകും. നാട്ടില്‍നിന്നും കാട്ടിലെത്തിയ ഒരു കുറ്റിച്ചെടിയാണിത്‌. ഇവയുടെ ജന്മദേശം ഇന്ത്യയല്ലെന്ന്‌ പറയപ്പെടുന്നു. കാട്ടിലും വെളിമ്പ്രദേശത്തും ഈ ചെടി കണ്ടുവരുന്നുണ്ട്‌. പക്ഷെ വ്യാപകമല്ല. നനവാര്‍ന്ന മണ്ണാണ്‌ ഇവയ്ക്ക്‌ ഇഷ്ടം. ശാഖകള്‍ കുറവാണ്‌ മിക്കവാറും കുറ്റിച്ചെടിയായിട്ടാണ്‌ വരുന്നത്‌. പൂക്കൾ ആകര്‍ഷകമാണ്‌. പിരമിഡ്‌ ആകൃതിയിലാണ് പൂങ്കുല ഉണ്ടാകുന്നത്. അതിൽ അനേകം പൂക്കളുണ്ടാകും. പുങ്കുലയ്ക്ക്‌ 25-35 സെന്‍റിമീറ്റര്‍ നീളമുണ്ടാകും. നിരവധി പൂക്കളാണ്‌ പുങ്കുലയിലുള്ളത്‌. പൂക്കള്‍ ചെറുതാണ്‌. പൂക്കള്‍ക്ക്‌ വെള്ളയും ചുവപ്പും കലര്‍ന്ന നിറമാണെങ്കിലും ദൂരക്കാഴ്ചയ്ക്ക്‌ ചുവപ്പുനിറം. ധാരാളം പുക്കള്‍ ഒന്നിച്ച്‌ കുലയായി കാണുമ്പോള്‍ മനോഹരമായ കാഴ്ചയായി അതു മാറുന്നു. ഒറ്റനോട്ടത്തില്‍ ഒരു കിരീടം പോലെ തോന്നും. പൂങ്കുലയ്ക്ക്‌ പല നിലകളുള്ള ക്ഷേത്രത്തിന്റെ രൂപമുള്ളതിനാല്‍ പഗോഡ എന്നും ഈ ചെടിക്ക്‌ പേ

Cassia Fistula Meaning in Malayalam

Cassia Fistula Meaning in Malayalam - കണിക്കൊന്ന (Kanikonna) കേരളത്തിന്റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന. വിഷുദിനത്തില്‍ കണികാണാനായി ഈ പൂവ്‌ ഉപയോഗിക്കുന്നതിനാലാണ്‌ കണിക്കൊന്ന എന്ന്‌ പേര് ലഭിച്ചത്‌. വൃക്ഷങ്ങളുടെ രാജാവ്‌ എന്ന അര്‍ഥത്തില്‍ രാജവ്യക്ഷമെന്നും സംസ്കൃതത്തില്‍ പേരുണ്ട്‌. കേരളത്തിലെ മിക്ക ഭാഗങ്ങളിലും കണിക്കൊന്ന വളരുന്നു. ഇപ്പോള്‍ കാടുകളിലും കണിക്കൊന്ന വളരുന്നുണ്ട്‌. ഇന്ത്യ കൂടാതെ, ശ്രീലങ്ക, ബര്‍മ എന്നിവിടങ്ങളിലും ഈ മരമുണ്ട്‌. അലങ്കാര വൃക്ഷമായും നട്ടു വളര്‍ത്തുന്നുണ്ട്‌. കണിക്കൊന്ന പൂക്കുന്നത്‌ വേനല്‍ക്കാലത്താണ്‌. മാര്‍ച്ച്‌-ഏപ്രില്‍ മാസമാണ്‌ പൂക്കാലം. ഇലപൊഴിക്കുന്ന മരമായതിനാല്‍ മിക്കവാറും ഇലകളില്ലാത്ത ശാഖകളിലായിരിക്കും പൂവുണ്ടാകുന്നത്‌. മിക്കപ്പോഴും മരം മുഴുവനും പൂത്തുനില്‍ക്കും. അതിമനോഹരമായ കാഴ്ചയാണിത്‌. കുലകളായാണ്‌ പൂവുണ്ടാകുന്നത്‌, പൂങ്കുലകള്‍ മിക്കവാറും താഴേക്കു തുങ്ങിക്കിടക്കുന്ന രീതിയിലാണ്‌. ഒരു കുലയില്‍ ധാരാളം മൊട്ടുകളും പൂക്കളും ഉണ്ടാകും. കണിക്കൊന്നപ്പൂക്കള്‍ക്ക്‌ അഞ്ച്‌ ഇതളുകളാണ്‌. ഇതളുകള്‍ക്ക്‌ ഒരേ വലിപ്പമല്ല. അതിനാല്‍ മൂന്നെണ്ണം അരിവാളുപോലെ മുകളിലേക്ക്‌ വളഞ്ഞിരിക്കുന്