പ്ലാശ്

Palash Flower (Butea Monosperma) Meaning in Malayalam - പ്ലാശ്

'ഫ്ളയിം ഓഫ്‌ ദി ഫോറസ്റ്റ്‌' പ്ലാശിന്റെ ഈ വിളിപ്പേരില്‍ നിന്നു തന്നെ ഈ കാട്ടുമരത്തിന്റെ പൂക്കളുടെ പ്രത്യേകത വ്യക്തമാകും. തീ ജ്വാല പോലെ മനോഹരമായ പ്ലാശിൻക്കള്‍ മനോഹര കാഴ്ചയാണ്. കേരളത്തിലെ കിഴക്കന്‍ മലകളിലെ കാടുകളില്‍ പ്ലാശ്‌ ധാരാളമായി കാണപ്പെടുന്നു. ഇതൊരു ഇടത്തരം മരമാണ്‌. ഇല പൊഴിക്കുന്ന മരമായതിനാല്‍ ഇല പൊഴിഞ്ഞ കമ്പുകളിലാണ്‌ പൂക്കൾ ഉണ്ടാകുന്നത്‌. ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുളള മാസങ്ങളാണ്‌ ഇതിന്റെ പൂക്കാലം. മിക്ക ചെടികളുടെ പൂക്കളുടെയും ഇതളുകള്‍ ഒരേ തരത്തിലുള്ളവയായിരിക്കും. എന്നാല്‍ പ്ലാശിന്‍റെ അഞ്ച് ഇതളുകളും മൂന്നു തരത്തിലുള്ളവയാണ്‌.


വരള്‍ച്ചയും കടുത്ത തണുപ്പും കുറച്ചെല്ലാം സഹിക്കുന്ന ഈ മരം നാട്ടിൽ അപൂര്‍വമാണ്‌. പ്ലാശിന്റെ പുവില്‍നിന്ന്‌ ഒരുതരം ചായം എടുക്കുന്നുണ്ട്‌. തുണികള്‍ക്ക്‌ മഞ്ഞനിറം കൊടുക്കാന്‍ ഇത്‌ ഉപയോഗിക്കുന്നു. ഇതൊരു ഔഷധസസ്യം കൂടിയാണ്‌. യാഗഹോമങ്ങള്‍ക്ക്‌ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ചമത, പ്ലാശിന്റെ ചെറുചില്ലകളാണ്‌. ശാസ്ത്രനാമം: ബ്യൂട്ടിയ മോണോസ്പെര്‍മ.

Previous Post Next Post