കാട്ടുസൂര്യകാന്തി

Calendula Flower Meaning in Malayalam - കാട്ടുസൂര്യകാന്തി (Calendula Officinalis)

കാട്ടിലും അതിനോടു ചേര്‍ന്ന പ്രദേശങ്ങളിലും വളരുന്ന ഒരു പൂച്ചെടിയാണിത്‌. മലമ്പ്രദേശത്താണ്‌ സാധാരണയായി ഇതു വളരുന്നത്‌. കാണാന്‍ ഭംഗിയുള്ള പൂക്കളാണ്‌ ഇവയുടെ സവിശേഷത. ഒറ്റനോട്ടത്തില്‍ നാട്ടിലെ സൂര്യകാന്തിയെക്കാള്‍ ഉയരത്തിലാണ്‌ കാട്ടുസൂര്യകാന്തി വളരുന്നത്‌. ഏതാണ്ട്‌ അഞ്ച്‌-ആറ്‌ അടിയോളം ഉയരമുണ്ടാവും. ഇലകളും വലുതാണ്‌. നനവാര്‍ന്ന മണ്ണിലാണ്‌ ഈ ചെടി നന്നായി വളരുന്നത്‌.


ആകര്‍ഷകമായ മഞ്ഞനിറത്തിലുഉള പൂക്കള്‍ വലിപ്പമുള്ളവയാണ്‌. തണ്ടിന്റെ അഗ്രഭാഗത്താണ്‌ പൂക്കളുണ്ടാകുന്നത്‌. ധാരാളം പൂക്കള്‍ ഒന്നിച്ച്‌ വിരിഞ്ഞുനില്‍ക്കുന്നത്‌ മനോഹരമായ കാഴ്ചയാണ്‌. പൂക്കള്‍ക്ക്‌ നല്ല ഭംഗിയുണ്ടെങ്കിലും സുഗന്ധമില്ല. വേനല്‍ക്കാലത്താണ്‌ സാധാരണ പുക്കുന്നതെങ്കിലും എല്ലാക്കാലത്തും പൂവ്‌ ഉണ്ടാകാറുണ്ട്‌. വയനാടന്‍മലകളിലാണ്‌ ഇവ ധാരാളമായി കാണപ്പെടുന്നത്‌. തണുപ്പുള്ള പ്രദേശങ്ങളില്‍ ഈ ചെടി നന്നായി വളരാറുണ്ട്‌. ചിലര്‍ ഈ ചെടി വീട്ടിലും മറ്റും നട്ടു വളര്‍ത്തുന്നുണ്ട്‌. ശാസ്ത്രനാമം: കലേന്‍റുല ഓക്സിയാന്തസ്.

Previous Post Next Post