മേന്തോന്നി

Gloriosa Superba Malayalam Name - മേന്തോന്നി (Flame Lily)

ഗ്രാമങ്ങളിലെ വേലിപ്പടര്‍പ്പുകളില്‍ ഒരുകാലത്ത്‌ ധാരാളമായി വളര്‍ന്നു നിന്നിരുന്ന ഒരു ചെടിയാണ്‌ മേന്തോന്നി. വളരെ മനോഹരമായ പൂക്കളാണ്‌ മേന്തോന്നിയുടേത്‌. തീ ജ്വാലകള്‍ പോലെയാണ്‌ ഇവയുടെ രൂപവും നിറവും. മറ്റു ചെടികളില്‍നിന്നും വ്യത്യസ്തമായി ഇടവപ്പാതിക്കാലത്താണ്‌ മേന്തോന്നിയുടെ പൂക്കാലം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങളിലാണ്‌ മേന്തോന്നിപ്പൂക്കള്‍ എങ്ങും നിറയുന്നത്. വേനല്‍ക്കാലത്ത്‌ മേന്തോന്നിപ്പൂക്കള്‍ തിരയുന്നവര്‍ നിരാശപ്പെടേണ്ടിവരും കാരണം എവിടെയും ഈ ചെടി കാണാനാവില്ല. വേനല്‍ക്കാലത്ത്‌ ഈ ചെടി നശിച്ചുപോവുകയാണ്‌ പതിവ്‌. എന്നാല്‍ മണ്ണിനടിയില്‍ കിടക്കുന്ന കിഴങ്ങ്‌ വീണ്ടും മഴ പെയ്യുമ്പോള്‍ മുളച്ചുവരും. മേത്തോന്നിക്കിഴങ്ങ്‌ വിഷമാണ്‌. എന്നാല്‍ ചെറിയ അളവില്‍ ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌. മേത്തോന്നിച്ചാർ പേന്‍ നശിപ്പിക്കാന്‍ ഉത്തമമാണത്രെ. മേന്തോന്നിയുടെ തണ്ടിന്‌ ബലം കുറവാണ്‌. അതിനാല്‍ മറ്റു ചെടികളില്‍ താങ്ങിയാണ്‌ ഇത്‌ ഉയര്‍ന്നു നില്‍ക്കുന്നത്‌. ഇലകളാണ്‌ ഇതിന്‌ മേത്തോന്നിയെ സഹായിക്കുന്നത്‌. നീണ്ട ഇലകളുടെ അറ്റം സ്പ്രിംഗ്‌ പോലെ വളഞ്ഞിരിക്കുന്നു. ശാസ്ത്രനാമം: ഗ്ലോറിയോസ സൂപ്പർബ.

Previous Post Next Post