അതിരാണി

Melastoma Malabathricum Malayalam Name - അതിരാണി

കേരളത്തില്‍ കണ്ടുവരുന്ന ഒരു കാട്ടുചെടിയാണ്‌ അതിരാണി. കേരളത്തിലെ മലമ്പ്രദേശങ്ങള്‍ ഒഴികെ മറ്റെല്ലായിടത്തും വളരുന്ന ഒരു ചെടിയാണിത്‌. കൂട്ടത്തോടെ വളരുന്ന ഇത്‌ ഒരു കുറ്റിച്ചെടിയാണ്‌. ശാഖോപശാഖകളായി വളരുന്ന അതിരാണി മഴക്കാലത്താണ്‌ സജീവമാകുന്നത്‌. വേനല്‍ക്കാലത്ത്‌ ഇവ വാടി പ്പോകാറുണ്ട്‌. ചതുരാകൃതിയിലാണ്‌ തണ്ടിന്റെ രൂപം. തണ്ടിന്‌ ബലം കുറവാണ്‌. തണ്ടില്‍ പരുപരുത്ത നാരുകളുണ്ടാവും. മിക്ക തണ്ടുകളിലും വയലറ്റ്‌ നിറത്തിലുള്ള ധാരാളം പൂക്കള്‍ വിടരും. സാമാന്യം വലിപ്പമുള്ള പൂക്കള്‍ കൂട്ടത്തോടെയാണ്‌ ഉണ്ടാകുന്നത്‌. പൂഞെട്ടിന്റെ അഗ്രഭാഗം ഒരു കപ്പുപോലെ കുഴിഞ്ഞാണിരിക്കുന്നത്‌. അഞ്ച്‌ ഇതളുകളാണ് ഉള്ളത്. ഇവയിൽ ആൺ പൂവും പെൺപൂവും കാണപ്പെടുന്നു. ഇവ വ്യത്യസ്തങ്ങളായ ചെടികളിലാണ് വളരുന്നത്. അതിരാണിച്ചെടി ആയുർവേദത്തിൽ ഔഷധത്തിനായി ഉപയോഗിക്കുന്നുണ്ട്. അജീർണത്തിനും നീർക്കെട്ടിനും മറ്റും ഇവ നല്ല മരുന്നാണ്. ശാസ്ത്രനാമം: മൊലാസ്റ്റോമ മലബാത്രിക്കും. 

Previous Post Next Post